2013, ജൂലൈ 22, തിങ്കളാഴ്‌ച

മലയാള ചെറുകഥകൾ ആദ്യമായി സീഡീ രൂപത്തിൽ ......

പാലക്കാടൻ ഗ്രാമങ്ങളും, വള്ളുവനാടൻ ശൈലിയുമായി കുറച്ചു കഥകൾ ......
അവയെല്ലാം കൂട്ടി ചേർത്ത് ഒരു സമാഹാരം .....
അതാണ് മാരിവില്ല് എന്നാ CD ...
പുസ്തകവായന ഇന്ന് കുറെ പേരും ഒഴിവാക്കിയിരിക്കുന്നു .....
അവര്ക്കെല്ലാം പുസ്തകങ്ങൾ  വായിക്കണം എന്ന് ആഗ്രഹമുണ്ട് ....
പക്ഷെ ആര്ക്കും അതിനുവേണ്ടി മെനക്കെടാൻ സമയമില്ല .....തിരക്ക് തന്നേയ് തിരക്ക് ....
ഇതെല്ലാം ഓർത്തപ്പോൾ മനസ്സില് തോന്നിയ ഒരു ആശയം ......
ഈ കഥകൾ എല്ലാം ഒരു സീ ഡിയിൽ  ആകിയാലോ...?
നിങ്ങളുടെ യാത്രകളിലും രാത്രിയിൽ കിടക്കുമ്പോഴും കേൾക്കാൻ വേണ്ടി, നമ്മുടെയെല്ലാം 
പ്രിയങ്കരിയായ " തങ്കമണിചേച്ചി " തന്റെ വശ്യമായ ശൈലിയിൽ തന്നേ കഥകളെല്ലാം വായിച്ചിരിക്കുന്നു .....
കഥാകൃത്ത്‌  മണികണ്ഠൻ കിഴകൂട്ട് ....
തൃശ്ശൂരിലെ ചേർപ്പ്‌ ആണ് സ്വദേശം .....
ശില്പ്പ നിർമ്മാണവും കൊത്തുപണികളും മറ്റും കുല തൊഴിലായുള്ള ചേര്പിലെ  കിഴകൂട്ട് തറവാട്ടിൽ ശ്രി മാണിക്കൻ  ആശാരിയുടെയും ലക്ഷ്മി മാണിക്കൻറേയും മകനായി ജനിച്ചു ....
ഒട്ടനവധി  കഥകൾ എഴുതിയിട്ടുണ്ട് ...
അവയിൽ  നിന്നും തിരഞ്ഞെടുത്ത 7 കഥകളാണ് മാരിവില്ല് എന്ന സീ ഡീയിൽ  ഉൾപെടുത്തിയിരിക്കുന്നത് .......
മലയാള നാട് വിട്ടു നില്ക്കുന്ന എല്ലാ മലയാളികൾക്കും ഈ കഥകൾ  ഗ്രിഹാതുരത്വം ഉണര്ത്തുന്ന കുറച്ചു ഓർമ്മകൾ സമ്മാനിക്കും എന്നതിൽ സംശയമില്ല ....
2012  മാര്ച്ച് 29 നു തൃശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ വെച്ച് പ്രശസ്ത കവയത്രി  പ്രോഫസ്സർ ലളിതാ ലനിനും പ്രശസ്ത കഥാകൃത്ത്‌ ശ്രീ അഷ്ടമുര്തിയും ചേർന്ന് പ്രകാശന കർമ്മങ്ങൾ നിർവഹിച്ചു ....
തൃശ്ശൂരിലെ മെലോഡി കോർണർ ,  H &C  STORES , ELITE supermarket എന്നിവിടങ്ങളിൽ സീഡീ കൾ ലഭിക്കുന്നതാണ് ...
VPP ആയും ലഭിക്കുന്നതാണ് ...വില 75 രൂപ ...VPP CHARGE extra ....
വിലാസം :-
മണികണ്ഠൻ കിഴക്കൂട്ട് 
ലക്ഷ്മിശ്രീ 
ചേർപ്പ്‌  പി ഓ 
തൃശൂർ  - 680561 
കേരളം 
മൊബൈൽ  - 9895380722 , 04873262378.